‘മോദി'യെക്കുറിച്ചുള്ള ഖുശ്ബുവിന്റെ പഴയ ട്വീറ്റ് വൈറൽ



ന്യൂഡൽഹി> രാഹുൽ ​ഗാന്ധിയുടെ ലോക്‌‌‌സഭാ അം​ഗത്വം റദ്ദാക്കിയതിനു പിന്നാലെ ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദർ നരേന്ദ്ര മോദിയെ കളിയാക്കിയി‌ട്ട പഴയ ട്വീറ്റ് വീണ്ടും ചർച്ചയാകുന്നു. ‘മോദി എന്നതിന്റെ അർഥം അഴിമതിയെന്നാക്കുന്നതാണ് നല്ലത്. നീരവ്, ലളിത്, നമോ = അഴിമതി' എന്നായിരുന്നു ഖുശ്ബുവിന്റെ 2018ലെ ട്വീറ്റ്. അതേസമയം, കോൺ​​ഗ്രസിലായിരുന്നപ്പോൾ ചെയ്‌ത ട്വീറ്റിനെ സംബന്ധിച്ച് തനിക്ക് നിരാശയില്ലെന്ന് ഖുശ്ബു പ്രതികരിച്ചു. കോൺ​ഗ്രസിന്റെ നിലപാടാണ് താൻ അന്ന് പിന്തുടർന്നതെന്നും ഖുശ്ബു പറഞ്ഞു. ഡിഎംകെയിൽ നിന്നും കോൺ​ഗ്രസിൽ എത്തിയ ഖുശ്ബു 2020ലാണ് ബിജെപിയിൽ ചേർന്നത്. Read on deshabhimani.com

Related News