രാജ്യത്ത് ആദ്യം: കടലിലൂടെയുള്ള ചില്ലുപാലം കന്യാകുമാരിയിൽ തുറന്നു
കന്യാകുമാരി > ഇന്ത്യയിൽ ആദ്യത്തെ കടലിലൂടെയുള്ള ചില്ലുപാലം കന്യാകുമാരിയിൽ തുറന്നു. വിവേകാനന്ദ സ്മാരകത്തെ തിരുവള്ളുവർ പ്രതിമയുമായി ബന്ധിപ്പിക്കുന്ന പാലം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന് 37 കോടി രൂപയാണ് നിർമാണചെലവ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പാലത്തിന് ശക്തമായ കടൽക്കാറ്റ് ഉൾപ്പെടെയുള്ള സമുദ്ര സാഹചര്യങ്ങളെ ചെറുക്കാൻ ശേഷിയുണ്ടെന്ന് തമിഴ്നാട് മന്ത്രി ഇ വി വേലു പറഞ്ഞു. Read on deshabhimani.com