ജനതാദൾ (എസ്) എൻഡിഎ പാളയത്തിൽ; എച്ച് ഡി കുമാരസ്വാമി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി



ന്യൂഡൽഹി> ജനതാദൾ (എസ്) എൻഡിഎയിൽ ഔദ്യോഗികമായി ചേർന്നു. ജെഡിഎസിന്റെ മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് എൻഡിഎ മുന്നണിയുടെ ഭാഗമായത്. ബിജെപി അധ്യക്ഷൻ ജെ പി നഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.   Read on deshabhimani.com

Related News