ഉത്തരേന്ത്യയിൽ ശൈത്യതരംഗം ; കനത്ത മഴയും മഞ്ഞുവീഴ്ചയും

സിംലയിലെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മഞ്ഞില്‍ പുതഞ്ഞ 
വാഹനങ്ങള്‍


ന്യൂഡൽഹി   ഉത്തരേന്ത്യയിൽ ശൈത്യതരംഗം ശക്തമാക്കി കനത്ത മഴയും. ഡൽഹിയിൽ തുടർച്ചയായി രണ്ടാംദിവസവും കനത്ത മഴ പെയ്‌തു. ശനിയാഴ്‌ച 70 എംഎം മഴ തലസ്ഥാനത്ത്‌ രേഖപ്പെടുത്തി. 32 വർഷത്തിലെ കനത്ത മഴയാണിതെന്ന്‌ കാലാവസ്ഥാനിരീക്ഷകർ അറിയിച്ചു. 1989 ജനുവരിയിൽ 79.7 എംഎം മഴ ലഭിച്ചിരുന്നു. ഞായറാഴ്‌ചയും മഴ പെയ്‌തതോടെ തണുപ്പ്‌ വീണ്ടുംകൂടി. കൂടിയ താപനില 14.7 ഡിഗ്രിയായും കുറഞ്ഞ താപനില 11.5 ഡിഗ്രിയായും ഇടിഞ്ഞു. ഞായറാഴ്‌ച രാവിലെ ജമ്മു കശ്‌മീരിലും ഹിമാചൽപ്രദേശിലും മഞ്ഞുപെയ്‌തു. കിഴക്കൻ ഉത്തർപ്രദേശിൽ പല സ്ഥലങ്ങളിലും കനത്ത മൂടൽമഞ്ഞ്‌ അനുഭവപ്പെട്ടു. പഞ്ചാബിലെയും ഹരിയാനയിലെയും പല മേഖലകളിലും കടുത്ത ശൈത്യം നിലനിൽക്കുന്നുണ്ട്‌. Read on deshabhimani.com

Related News