ബംഗാളിൽ യുവതിയുടെ കഴുത്തറുത്ത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊൽക്കത്ത > പശ്ചിമബംഗാളിൽ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. അതിർത്തിക്കടുത്തുള്ള നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഗോബിന്ദപൂരിലാണ് സംഭവം. കയ്യും കാലും കൂട്ടിക്കെട്ടി, കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. മുംബൈയിലെ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിനിയുടേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. Read on deshabhimani.com