സൈക്കിളില്‍ പോകവെ ഷാള്‍ പിടിച്ചുവലിച്ചു; പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം



ലക്‌നൗ> അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ചതിന് പിന്നാലെ റോഡില്‍ വീണ 17കാരി ബൈക്ക് കയറി മരിച്ചു.  സൈക്കിളില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ ശല്യം ചെയ്യുകയും ഷാള്‍ പിടിച്ച് വലിക്കുകയുമായിരുന്നു.  യുപിയിലെ അംബേദ്ക്കര്‍ നഗറില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.അടുത്തുള്ള ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്നാണ് ശല്യം ചെയ്തതെന്ന് പിതാവ് നല്‍കിയ പരാതിയിലുണ്ട്. ഷാനവാസ്, അര്‍ബാസ്, ഫൈസല്‍ എന്നിവരാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തതെന്നാണ് സൂചന.ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.   Read on deshabhimani.com

Related News