ഗഗൻയാൻ പരിശീലന ദൃശ്യങ്ങൾ പുറത്ത്‌ ; പരീക്ഷണ പറക്കലുകൾ ഈ മാസം അവസാനം



തിരുവനന്തപുരം ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുത്തവരുടെ പരിശീലന ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ട്‌ ഇന്ത്യൻ വ്യോമസേന. ഐഎസ്‌ആർഒയുടെ ആദ്യ മനുഷ്യദൗത്യത്തിനായി സേനയിലെ നാല്‌ പൈലറ്റുകളെയാണ്‌ തെരഞ്ഞെടുത്തത്‌. ഇവർ റഷ്യയിൽ പരിശീലനം പൂർത്തിയാക്കി ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിലാണിപ്പോൾ. ഇവിടെനിന്നുള്ള ദൃശ്യങ്ങൾ വ്യോമസേനയുടെ 91–--ാം വാർഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയിലാണുള്ളത്‌. എന്നാൽ, അംഗങ്ങളെ തിരിച്ചറിയാനാകില്ല. സുരക്ഷയുടെ ഭാഗമായാണിത്‌. രണ്ട്‌ വർഷത്തിനുള്ളിൽ രണ്ട്‌ പേരെ ബഹിരാകാശത്ത്‌ എത്തിക്കുകയാണ്‌ ഐഎസ്‌ആർഒ ലക്ഷ്യം. പ്രത്യേക പേടകത്തിൽ ഒരാഴ്‌ച ഭൂമിയെ വലംവയ്‌ക്കുന്ന ഇരുവരേയും സുരക്ഷിതമായി കടലിൽ ഇറക്കും. ആളില്ലാ പരീക്ഷണ പറക്കലുകൾക്ക്‌ ഈ മാസം അവസാനം തുടക്കമിട്ടേക്കും.   Read on deshabhimani.com

Related News