എളമരം കരീമും ബിനോയ് വിശ്വവുമുള്‍പ്പെടെ 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍



ന്യൂഡല്‍ഹി > രാജ്യസഭയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തു. എല്‍ഡിഎഫ് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി.  കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന എംപിമാരും നടപടി നേരിട്ടവരിലുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. പ്രതിഷേധിച്ച 12 എംപിമാരെയും രാജ്യസഭയില്‍നിന്ന് ഈ സമ്മേളനകാലത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം പാസായി. സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. Read on deshabhimani.com

Related News