അധികാരമേറ്റിട്ട് ഒരു മാസം; 
മന്ത്രിസഭ ഉണ്ടാക്കാനാകാതെ ഷിൻഡെ



മുംബൈ ബിജെപിയുടെ കുതിരക്കച്ചവടത്തിലൂടെ ശിവസേന വിമത നേതാവ് ഏക്‌നാഥ്‌ ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസമായിട്ടും മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിച്ചില്ല. ഷിൻഡെയും ഉപമുഖ്യമന്ത്രിയും  ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും ഇതിനിടെ ആറുതവണ ഡൽഹിയിൽ പോയെങ്കിലും തീരുമാനമായില്ല. 106 എംഎല്‍എമാരുള്ള ബിജെപി ആഭ്യന്തര, ധനവകുപ്പുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ശിവസേനാ വിമതനേതാക്കൾ വിട്ടുകൊടുക്കാൻ തയ്യാറല്ല. സാമൂഹ്യനീതി, പട്ടികജാതി പട്ടികവർ​ഗ വകുപ്പുകളും ബിജെപി ആവശ്യപ്പെടുന്നു. ബിജപി ആഗ്രഹിച്ചവിധം ഭരണം അട്ടിമറിച്ചെങ്കിലും ഉപമുഖ്യമന്ത്രിയായി ഒതുക്കപ്പെട്ടതില്‍ ഫഡ്നാവിസിന്‌ അമര്‍ഷമുണ്ട്. ഉടന്‍ മന്ത്രിസഭ രൂപീകരിക്കുമെന്ന് ഷിൻഡെ പറഞ്ഞു. Read on deshabhimani.com

Related News