ആന്ധ്രയിൽ വൈദ്യുതകമ്പി പൊട്ടി ഓട്ടോയിൽ വീണ് 5 മരണം
ഹൈദരാബാദ്> ആന്ധ്രയിലെ സത്യസായിയിൽ വൈദ്യുതി കമ്പി ഓട്ടോയിൽ പൊട്ടിവീണ് അഞ്ചുപേർ മരിച്ചു. കർഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ വൈദ്യുതി പോസ്‌റ്റിൽ ഇടിക്കുകയായിരുന്നു. രാവിലെ 7നായിരുന്ന അപകടം. 11കെ വി വൈദ്യുതിലൈനാണ് പൊട്ടിവീണത്. ഗുഡംപളളി സ്വദേശികളായ 10പേരാണ് ഓട്ടോയിൽ ഉണ്ടായിരുനനത്. അഞ്ചുപേരും സംഭവസ്‌ഥലത്ത് തന്നെ വെന്തുമരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടംബത്തിന് ആന്ധ്രപ്രദേശ് സർക്കാർ 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചു. Read on deshabhimani.com