അഗർത്തലയിൽ ഉജ്വല യുവജനറാലി



അഗർത്തല തൊഴിലില്ലായ്‌മയ്‌ക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ ത്രിപുരയിൽ ഉജ്വല യുവജനമുന്നേറ്റം. അഗർത്തലയിൽ ഡിവൈഎഫ്‌ഐയും ടിവൈഎഫും സംയുക്തമായി സംഘടിപ്പിച്ച മഹാറാലിയിൽ ആയിരങ്ങൾ അണിനിരന്നു. ലഹരിമരുന്ന്‌ വ്യാപാര–- സാമൂഹ്യവിരുദ്ധ സംഘങ്ങൾക്ക്‌ അഴിഞ്ഞാടാൻ അവസരം നൽകുന്ന ബിജെപിയുടെ ദുർഭരണത്തിന്‌ ശക്തമായ താക്കീതായി റാലി മാറി. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം മണിക് സർക്കാർ, സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News