എബിവിപിയുടെ ക്രൂരത: ജെഎന്‍യുവില്‍ ഭിന്നശേഷിക്കാരനായ പിഎച്ച്ഡി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചവശനാക്കി



ന്യൂഡല്‍ഹി> ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി ഗുണ്ടകളുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. ഹോസ്റ്റല്‍ മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പിഎച്ച്ഡി വിദ്യാര്‍ഥിയും നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ് യുഐ) പ്രവര്‍ത്തകനുമായ ഫാറൂഖ് ആലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഫാറൂഖിനെ ഗുരുതരാവസ്ഥയില്‍ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെഎന്‍യു കാവേരി ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഫാറൂഖിനെതിരെ ഒരു പഴയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഹോസ്റ്റലിലെത്തി ഫാറൂഖിനോട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടു. എബിവിപി അംഗങ്ങളും ജെഎന്‍യു ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധിച്ച ഫാറൂഖിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ എന്‍എസ്‌യുഐ അപലപിച്ചു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം വേണം. വിദ്യാഭ്യാസത്തേക്കാള്‍ എബിവിപിക്കാരുടെ ആക്രമണത്തിനാണ് ജെഎന്‍യു പേരുകേട്ടതെന്നും എന്‍എസ് യുഐ ആരോപിച്ചു.   Read on deshabhimani.com

Related News