ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം: മര്‍ദനമേറ്റ ദളിത് യുവാവ് മരിച്ചു
ഗാന്ധിനഗര്‍ ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ ഭക്ഷണത്തെച്ചൊല്ലി തര്‍ക്കത്തെതുടര്‍ന്ന് മര്‍ദനമേറ്റ ദളിത് യുവാവ് മരിച്ചു. രാജു വാങ്കര്‍ (45) എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ഹോട്ടല്‍ ഉടമയുടെയും മാനേജരുടെയും ക്രൂരമര്‍ദനത്തിന് ഇരയായത്. ഭക്ഷണം പൊതിഞ്ഞുനല്‍കുന്നതിനെചെല്ലായായിരുന്നു തര്‍ക്കം. തുടര്‍ന്ന്, സവര്‍ണനായ ഹോട്ടല്‍ ഉടമ വാങ്കറിനെ ജാതി പറഞ്ഞും അധിക്ഷേപിച്ചു. ഗുരുതരമായി പരിക്കേറ്റ വാങ്കര്‍ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Read on deshabhimani.com