പൊലീസ് കസ്റ്റഡിയിൽ ദളിത് യുവാവ് മരിച്ചു: കൊലപാതകമെന്ന് ബന്ധുക്കൾ



ഭോപ്പാൽ > മധ്യപ്രദേശിലെ ഡെവാസ് ജില്ലയിൽ പൊലീസ് കസ്റ്റഡിയിൽ ദളിത് യുവാവ് മരിച്ചു. മുകേഷ് ലോം​ഗ്രെ എന്ന യുവാവാണ് മരിച്ചത്. മുകേഷിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കൾ ആരോപിച്ചു. നടപടിയുണ്ടാകാതിരിക്കാൻ പൊലീസുകാർ കൈക്കൂലിയാവശ്യപ്പെട്ടെന്നും കുടുംബം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഇൻസ്പെക്ടർ ആശിഷ് രജ്പുതിനെ സസ്പെൻഡ് ചെയ്തു. ഡിസംബർ 26ന്  സ്ത്രീ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് മുകേഷിനെ പൊലീസ് വിളിച്ചുവരുത്തിയത്. ഇൻസ്പെക്ടർ മൊഴി വായിക്കവേ മുകേഷ് കൈയിലുണ്ടായിരുന്ന തൂവാല ഉപയോ​ഗിച്ച് ലോക്കപ്പിലെ ജനൽക്കമ്പിയിൽ കെട്ടിത്തൂങ്ങുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് പൂനീത് ​ഗഹ്ലോത് പറഞ്ഞു. ഇയാളെ ഉടൻ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സസ്പെൻഡ് ചെയ്യുംവരെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു.   Read on deshabhimani.com

Related News