അംബേദ്‌കറിനെതിരെ അധിക്ഷേപം: ആർഎസ്എസ് നേതാവ് ആർ ബി വി എസ് മണിയൻ ചെന്നൈയിൽ അറസ്‌റ്റിൽ



ചെന്നൈ> ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്‌കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ ആർ എസ് എസ് ചിന്തകനും വിഎച്ച്പി മുൻ തമിഴ്‌നാട് വൈസ് പ്രസിഡന്റുമായിരുന്ന ആർ ബി വി എസ് മണിയൻ അറസ്‌റ്റിൽ. വ്യാഴാഴ്‌ച രാവിലെ ടി നഗറിലെ വസതിയിൽ നിന്നാണ് മണിയനെ ചെന്നൈ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. എസ്‌സി/എസ്‌ടി ആക്‌ട് 153,153(എ) ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് മണിയനെതിരെ കേസെടുത്തിരിക്കുന്നത്. മണിയന്റെ അംബേദ്‌കർ വിരുദ്ധ അധിക്ഷേപ പ്രഭാഷണം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു.   Read on deshabhimani.com

Related News