അഴിമതിക്കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യം: ചന്ദ്രബാബു നായിഡു സുപ്രീംകോടതിയെ സമീപിച്ചു



ന്യൂഡല്‍ഹി> ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു സുപ്രീംകോടതിയെ സമീപിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് അറസ്‌റ്റെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി കേസ് റദ്ദാക്കണമെന്ന നായിഡുവിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി ഐഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 10നായിരുന്നു അറസ്റ്റ്.  14   ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ചന്ദ്രബാബു നായിഡു രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിലാണ്.  നന്ദ്യാല്‍ ജില്ലയിലെ ഗാനപുരത്തുനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്‌   Read on deshabhimani.com

Related News