11 ഖനികളുടെ ലേലം റദ്ദാക്കി കേന്ദ്രം
ഡൽഹി > കേന്ദ്ര സർക്കാർ 11 പ്രധാനപ്പെട്ട ധാതു ഖനികളുടെ ലേലം റദ്ദാക്കി. ലേലം കൊള്ളാൻ ആളില്ലാത്തതും ലേല തുക കുറവായതുമാണ് നാലാം റൗണ്ടിലെ റദ്ദാക്കലിനു കാരണം. നാല് റൗണ്ടിലുമായി 24 തന്ത്ര പ്രധാനമായ ബ്ലോക്കുകൾ വിറ്റു പോയി. ലേലത്തിനായി ആകെ 48 ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. മൂന്ന് നിർണായക മിനറൽ ബ്ലോക്കുകളുടെയും ലേലം കേന്ദ്രം ഒഴിവാക്കി. ജമ്മു കശ്മീരിലെ സലാൽ-ഹൈംന ലിഥിയം, ടൈറ്റാനിയം, ബോക്‌സൈറ്റ് (അലൂമിനസ് ലാറ്ററൈറ്റ്) ബ്ലോക്ക്, ജാർഖണ്ഡിലെ മുസ്‌കനിയ-ഗരേരിയാത്തോള-ബർവാരി പൊട്ടാഷ് ബ്ലോക്ക്, തമിഴ്‌നാട്ടിലെ കുരുഞ്ചകുളം ഗ്രാഫൈറ്റ് ബ്ലോക്ക് എന്നിവയാണ് മൂന്ന് ബ്ലോക്കുകൾ. ഖനികളുടെ മൂന്നാം ഘട്ട വിൽപനയ്ക്ക് കീഴിൽ ലേലം വിളിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ ഒഴിവാക്കിയെന്നാണ് കേന്ദ്ര വാദം. Read on deshabhimani.com