ജാതിസെൻസസ് : കൈകോര്‍ത്ത് ജെഡിയു, ആർജെഡി ; കെണിയിലായി ബിജെപി
ന്യൂഡൽഹി ബിഹാറിൽ ജാതിസെൻസസ് വിഷയത്തിൽ ജെഡിയുവും ആർജെഡിയും ഒത്തുചേർന്നുള്ള നീക്കത്തിൽ പ്രതിസന്ധിയിലായി ബിജെപി. വിഷയത്തിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി നിതീഷ് കുമാർ സർവകക്ഷിയോഗം വിളിച്ചു. ബിജെപി യോഗം ബഹിഷ്‌കരിച്ചാൽ ഒബിസി വിരുദ്ധരെന്ന് ചിത്രീകരിക്കപ്പെടും.ആർഎസ്‌എസ് എതിർക്കുന്നതിനാൽ അനുകൂലിക്കാനുമാകില്ല. സമർഥമായി പ്രതിപക്ഷവുമായി ചേർന്നാണ് ജെഡിയു സഖ്യകക്ഷിയായ ബിജെപിക്ക് കെണി ഒരുക്കിയത്. സംസ്ഥാനജനസംഖ്യയിൽ പകുതിയിലധികം ഒബിസി വിഭാഗങ്ങളാണ്. സവർണരാഷ്ട്രീയം മുന്നോട്ടുവയ്‌ക്കുന്ന ബിജെപിയുടെ അടിവേരറുക്കുമെന്നതിനാൽ അവർ സെൻസസ് എതിർക്കുകയായിരുന്നു. പിന്തുണ പിൻവലിച്ചാൽ പ്രതിപക്ഷവുമായി കൈകോർക്കാൻ നിതീഷ് തയ്യാറാകുമെന്ന ആശങ്കയും ബിജെപിയെ അലട്ടുന്നു. 2019,20 വർഷങ്ങളിൽ നിയമസഭ സെൻസസ് നടത്തണമെന്ന പ്രമേയം പാസാക്കിയിരുന്നു. രാഷ്‌ട്രപതി തെരഞ്ഞടുപ്പ് ചർച്ചൾക്ക് പട്‌നയിലെത്തിയ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ 2024വരെ സെൻസസ് നീട്ടണമെന്ന് ആവശ്യപ്പെട്ടത് ജെഡിയു തള്ളി. നടപടി വൈകിയാൽ ഡൽഹിയിലേക്ക് പദയാത്ര നടത്താനുള്ള തീരുമാനം നിതീഷ് നേരിട്ട് ഉറപ്പുനൽകിയതോടെ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉപേക്ഷിച്ചിരുന്നു. ജെഡിയു സഖ്യം വിടുകയും പ്രതിപക്ഷം കോൺഗ്രസിതര സ്ഥാനാർഥിയെ നിർത്തുകയും ചെയ്‌താൽ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തെരെഞ്ഞെടുപ്പുകളും ബിജെപിക്ക് അഗ്നിപരീക്ഷയാകും. Read on deshabhimani.com