കൂനൂർ ബസ് അപകടം: ബസ് ഡ്രൈവർമാർക്കും ഉടമയ്ക്കും ടൂർ ഓപ്പറേറ്റർക്കും എതിരെ കേസ്
ഗൂഡല്ലൂർ > കുന്നൂർ മരപ്പാലത്തിന് സമീപം സ്വകാര്യ ടൂറിസ്റ്റ്ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ച സംഭവത്തിൽ ബസ് ഉടമയ്‌ക്കെതിരെ നീലഗിരി ജില്ലാ പൊലീസ് കേസെടുത്തു. വാഹനത്തിന്റെ ഉടമയെ കൂടാതെ രണ്ട് ഡ്രൈവർമാർക്കും യാത്രയുടെ സംഘാടകനുമെതിരെയും കേസെടുത്തിട്ടുണ്ട്. ഉടമ എസ് സുബ്രമണി (63), ഡ്രൈവർമാരായ മുതുകുറ്റി (65), ഗോപാൽ (32), സംഘാടകൻ അൻപഴകൻ (64) എന്നിവർക്കെതിരെ സെക്ഷൻ 279, 337, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഡ്രൈവർമാരടക്കം 61 പേരുമായി സെപ്തംബർ 30-ന് ഊട്ടിയിൽ എത്തിയ ബസ് തെങ്കാശിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മേട്ടുപ്പാളയം ദേശീയപാതയിൽ ചുരം ഒമ്പതാം വളവിൽ വെച്ച് 50 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. Read on deshabhimani.com