27കാരനായ ബോഡി ബിള്‍ഡര്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് ആശുപത്രി അധികൃതര്‍



മുംബൈ> നെഞ്ചുവേദനയെ തുടര്‍ന്ന് 27കാരനായ ബോഡി ബിള്‍ഡര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച വീട്ടില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോഡി ബിള്‍ഡറായ അജന്‍ക്യ കദാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയ്‌ക്കെത്തും മുമ്പെ അജിന്‍ക്യ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.   ലാസോപര ഈസ്റ്റിലെ ആരം കോളനിയിലാണ് യുവാവ് താമസിച്ചിരുന്നത്. 75 കിലോഗ്രാം വിഭാഗത്തില്‍ നിരവധി തവണ വിജയിച്ച വ്യക്തി കൂടിയാണ് അജിന്‍ക്യ.   Read on deshabhimani.com

Related News