ബിജെപി മോദിയുടെയും അമിത്‌ഷായുടെയും പാർട്ടിയല്ല; തുറന്നടിച്ച്‌ നിതിൻ ഗ‍ഡ്‌കരി



ന്യൂഡൽഹി > ബിജെപി വ്യക്തികേന്ദ്രീകൃതസംഘടനയല്ലെന്നു കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി. തത്വസംഹിതയനുസരിച്ചാണു ബിജെപി പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഇത് മോദിയുടെയും അമിത്‌ഷായുടെയും പാര്‍ട്ടിയല്ല. വാജ്പേയിയുടെയും അദ്വാനിയുടേയും കാലത്തുപോലും മറിച്ചുണ്ടായിട്ടില്ലെന്നും പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗഡ്‌കരി പറഞ്ഞു.  ബിജെപിക്ക് ഒരിക്കലും അങ്ങനെയൊരു പാര്‍ട്ടി ആകാനാകില്ല. ‌ശക്തനായ നേതാവുണ്ടായാലും പാര്‍ട്ടി ദുര്‍ബലമാണെങ്കില്‍ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല. മോദിയും പാര്‍ട്ടിയും പരസ്പരപൂരകങ്ങളാണ്. പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്നു നിതിൻ ഗ‍ഡ്‌കരി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കറുത്ത കുതിരയാകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കു സീറ്റുകൾ കുറയുകയും മറ്റ് കക്ഷികളെ ആശ്രയിക്കുകയും ചെയ്യേണ്ടി വരുമ്പോൾ മോദിക്കു പകരം മറ്റാരെയെങ്കിലും പരിഗണിക്കേണ്ട സാഹചര്യം ഉടലെടുക്കുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.     Read on deshabhimani.com

Related News