മൂക്കിലൂടെ നല്‍കുന്ന വാക്‌സിന് മൂന്നാംഘട്ട അനുമതി
ഹൈദരാബാദ് ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറൽ അനുമതി നൽകി. കരുതൽ ഡോസായിട്ടാണ് വാക്സിൻ ഉപയോഗിക്കുകയെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഡൽഹി എയിംസ് ഉൾപ്പെടെ അഞ്ച് സ്ഥലത്ത് വാക്സിൻ പരീക്ഷിക്കും. രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവരിലായിരിക്കും പരീക്ഷണം നടത്തുക. Read on deshabhimani.com