വയനാട് സംഭവം അപലപനീയം; നടന്നത് പൂര്‍ണമായും തെറ്റ്: യെച്ചൂരി
ന്യൂഡല്‍ഹി> വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. അത് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ല. നടന്നത് പൂര്‍ണമായും തെറ്റാണെന്ന് സിപിഐ എം കരുതുന്നു. മുഖ്യമന്ത്രിയും സംഭവത്തെ അപലപിച്ചു. പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. എസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയാണ്. സംഭവത്തില്‍ സിപിഐ എം അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടി എടുക്കുമെന്നും യെച്ചൂരി പ്രതികരിച്ചു. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതപ്രകാരം ഇഡി വേട്ടയാടുകയാണെന്നും യെച്ചൂരി പറഞ്ഞു. Read on deshabhimani.com