വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ലക്നൗ > വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികനെ അജ്ഞാതർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ ജഗന്നാഥ്പുര്‍ ഗ്രാമത്തിൽ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 62കാരനായ ഗ്യാനി പ്രസാദിന്റെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മുകേഷ് ചന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. Read on deshabhimani.com