ആദിത്യ എൽ 1: ശാസ്ത്രീയ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതായി ഐഎസ്ആർഒ
ബംഗളൂരു > ഇന്ത്യയുടെ ആദ്യസൗരദൗത്യമായ ആദിത്യ എൽ വൺ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചു. സ്റ്റെപ്‌സ് ഇന്‍സ്ട്രുമെന്റിലെ സെന്‍സറുകളാണ് പഠനം ആരംഭിച്ചതെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. ഭൂമിയില്‍ നിന്ന് അമ്പതിനായിരം കിലോമീറ്റര്‍ അകലെ ബഹിരാകാശത്തുള്ള സുപ്രാ- തെര്‍മല്‍ എനര്‍ജറ്റിക് അയോണുകള്‍, ഇലക്ട്രോണുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭൂമിയ്ക്ക് ചുറ്റുമുള്ള കണികകളുടെ സ്വഭാവത്തെ വിശകലനം ചെയ്യാന്‍ ഈ വിവരങ്ങൾ സഹായിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിനാണ് സൗര പഠനത്തിനുള്ള ആദിത്യ എൽ1 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി- സി 57 റോക്കറ്റിൽ വിക്ഷേപിച്ചത്. നാളെ പേടകം ഭൂഭ്രമണപഥം വിടും. Aditya-L1 Mission: Aditya-L1 has commenced collecting scientific data. The sensors of the STEPS instrument have begun measuring supra-thermal and energetic ions and electrons at distances greater than 50,000 km from Earth. This data helps scientists analyze the behaviour of… pic.twitter.com/kkLXFoy3Ri — ISRO (@isro) September 18, 2023 Read on deshabhimani.com