പഞ്ചാബിൽ കബഡി താരത്തെ കൊലപ്പെടുത്തി: മൃതദേഹം വീടിനു മുമ്പിൽ ഉപേക്ഷിച്ചു



ചണ്ഡീ​ഗഡ് > പഞ്ചാബിൽ കബഡി താരത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു മുമ്പിൽ ഉപേക്ഷിച്ചു. കപൂർത്തല ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പ് നടന്ന കൊലപാതകം പുറംലോകമറിഞ്ഞത് മൃതദേഹാവശിഷ്ടങ്ങൾ യുവാവിന്റെ വീടിനു മുന്നിൽ കൊണ്ടിട്ടപ്പോഴാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 22കാരനായ ഹർദീപ് സിങ്ങാണ് മരിച്ചത്. പ്രദേശത്തെ കബഡി താരമായിരുന്നു. 6 പേർ ചേർന്നാണ് ഹർദീപിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസിയായ ഹർപ്രീത് സിങ് ഉൾപ്പെടെയുള്ള 6 പേരാണ് കൊലപാതകം നടത്തിയത്. രണ്ടു പേരും തമ്മിൽ ഏറെ നാളായി തർക്കവും കേസും നിലനിന്നിരുന്നു. ഇതേത്തുടർന്നുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News