പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോൺഗ്രസ് ആക്രമണം; ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനുൾപ്പെടെ പരിക്ക്
കോട്ടയം> പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മണര്‍കാട് അക്രമം അഴിച്ചുവിട്ട് യൂത്ത് കോൺഗ്രസ്. മണര്‍കാട് മാലം ജംഗ്ഷനില്‍ ഡിവൈഎഫ്ഐ മേഖലാ നേതാക്കൾക്ക് നേരെയാണ് യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ആക്രമണം നടത്തിയത്. പരിക്കേറ്റ ഡിവൈഎഫ്ഐ മണർകാട് വെസ്റ്റ് മേഖലാ പ്രസിഡന്റ് പി എസ് വിഘ്‌നേഷ്, കമ്മറ്റി അംഗം എൽവിൻ ജേക്കബ്, ആർ ശ്രീജിത്ത്, സൂരജ് പി ദാസ് എന്നിവരെ മണർകാട് സെന്റ് മേരിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com