തിരുവമ്പാടിയിൽ വിദ്യാർഥിയെ കാട്ടുപന്നി ആക്രമിച്ചു; പന്നിയെ വെടിവച്ച്‌ കൊന്നു



തിരുവമ്പാടി > കോഴിക്കോട് തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. ചേപ്പിലങ്ങാട് മുല്ലപ്പള്ളിയിൽ സനൂബിന്റെ മകൻ അദ്‌നാനാണ് (12) പരിക്കേറ്റത്. കാട്ടുപന്നിയെ സ്ഥലത്തെത്തിയ വനപാലകർ പിന്നീട്‌ വെടിവച്ചു കൊന്നു. രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. സൈക്കിളിൽ പോകവേ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു. അദ്‍നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News