മാലിന്യം തള്ളൽ: ജില്ലയിൽ പരിശോധന തുടരുന്നു
കൊച്ചി ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടികൾ തുടരുന്നു. ചൊവ്വാഴ്ച ആറ് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ ഹാർബർ സ്റ്റേഷനിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കുണ്ടന്നൂർ- ഐലൻഡ് റോഡിൽ അലക്സാണ്ടർ പറമ്പിത്തറ പാലത്തിനുസമീപം റോഡരികിൽ മാലിന്യം തള്ളിയതിന് തോപ്പുംപടി നികരത്തിൽ നാരായണൻ, പള്ളുരുത്തി തെരിയത്ത് നവാസ്, തോപ്പുംപടി പുത്തൻപറമ്പിൽ ആന്റണി മനോജ്, പള്ളുരുത്തി കമ്മത്തിമഠം സുബൈർ, രാമേശ്വരം കുറ്റത്തിപ്പറമ്പിൽ കെ എൽ ഫിലിക്സ്, തോപ്പുംപടി പള്ളിപ്പറമ്പിൽ ആന്റണി എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. Read on deshabhimani.com