"കേരളത്തിന്റെ സ്വപ്‌നം'; വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലോഗോ മുഖ്യമന്ത്രി പ്രകാശനംചെയ്‌തു



തിരുവനന്തപുരം > വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ തിരുവനന്തപുരമെന്ന് ഔദ്യോഗികമായി പേരിട്ടു. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തസാധ്യതകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ലോഗോ വിഴിഞ്ഞത്തിന്റെ കീര്‍ത്തിമുദ്രയായി എന്നും തിളങ്ങി നില്‍ക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈന്‍ ട്രാന്‍സ്ഷിപ്പ് മെന്റ് രംഗത്ത് അനന്ത സാധ്യതകളാണ് നാടിന് തുറന്നു കിട്ടുക. അടുത്ത മാസം നാലിന് ആദ്യ കപ്പല്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായി. സര്‍ക്കാരിന്റെ സ്‌പെഷല്‍ പര്‍പ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യവസായമന്ത്രി പി രാജീവ് പ്രകാശനം ചെയ്‌തു. ചൈനയിൽ നിന്ന് പുറപ്പെട്ട മദർഷിപ്പ് ഒക്ടോബർ നാലിന് വിഴിഞ്ഞത്ത് നങ്കൂരമിടും. തുറമുഖത്തിന്‍റെ  പ്രവർത്തനങ്ങൾക്കാവശ്യമായ ക്രെയിനുമായാണ് മദർഷിപ്പ് എത്തുന്നത്. നീണ്ട അനിശ്ചിതത്വം, ഓഖി, കൊവിഡ്, ഒടുവിൽ വിഴിഞ്ഞം സമരം. എല്ലാ പ്രതിസന്ധികളും മറികടന്ന് കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. Read on deshabhimani.com

Related News