ആലുവ–മൂന്നാർ റോഡ്: വിജിലൻസ്‌ റിപ്പോർട്ട്‌ നൽകി



കൊച്ചി> അറ്റകുറ്റപ്പണി നടത്തി മൂന്നാഴ്ചയ്‌ക്കകം ആലുവ–- മൂന്നാർ റോഡ് തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷകസംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്‌.    ജനങ്ങളുടെ എതിർപ്പും മഴയുംമൂലം അറ്റകുറ്റപ്പണികൾ വൈകി. കുഴിയടയ്‌ക്കുന്നതിന്‌ പകരം നാലുവരി പാതയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റകുറ്റപ്പണിയെ ജനങ്ങൾ എതിർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. റോഡ് തകർന്നതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  കലക്ടറുടെ റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് കലക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി. റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിച്ചേക്കും. Read on deshabhimani.com

Related News