വടകരയിൽ കസ്‌റ്റഡിയിലെടുത്ത യുവാവിന്റെ മരണം; രണ്ട് പൊലീസുകാർ അറസ്‌റ്റിൽ
വടകര > വാഹന അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മരിച്ച സംഭവത്തിൽ രണ്ട് പൊലീസുകാര്‍ അറസ്‌റ്റിൽ. എസ് ഐ നിജീഷ്, സിപിഒ ഗിരീഷ് എന്നിവരാണ് അറസ്‌റ്റിലായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവനാണ് (42) മരിച്ചത്. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇരുകാറിലെയും യാത്രക്കാര്‍ തമ്മില്‍ സംഭവം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ പൊലീസ് ഇവരോട് വാഹനം പൊലീസ് സ്‌റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ സജീവനെ അകാരണമായി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ യും മറ്റൊരു പൊലീസുകാരനും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. ഇതിനിടയില്‍ സജീവന്‍ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ സജീവന്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. Read on deshabhimani.com