ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് വി രാജേഷ് അന്തരിച്ചു
മേവെള്ളൂർ ശ്രീഭവനിൽ (വൈപ്പേൽ) വി രാജേഷ് (49) അന്തരിച്ചു. പരേതനായ ശ്രീഭവനിൽ വിദ്യാസാഗറിന്റെയും കമലാക്ഷിയമ്മയുടെയും മകനാണ്. ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബിഇഎഫ്ഐ) അഖിലേന്ത്യ പ്രസിഡന്റും ഫെഡറൽ ബാങ്ക് മേവെള്ളൂർ ശാഖയിലെ ഉദ്യോഗസ്ഥനുമായിരുന്നു. ഇരിങ്ങാലക്കുട അവിട്ടത്തൂർ തൈക്കാട്ട് ഇന്ദു ആണ് ഭാര്യ. ഭാവൻസ് സ്കൂൾ വിദ്യാർഥികളായ കാർത്തിക, കീർത്തന എന്നിവർ മക്കളാണ്. സംസ്‌കാരം ഞായർ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. Read on deshabhimani.com