ഒന്നും പറയാനില്ലെന്ന് സുധീരന്‍; രാജി പിന്‍വലിക്കില്ല; വീഴ്‌ച സംഭവിച്ചെന്ന് സതീശന്‍



തിരുവനന്തപുരം > കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചതിനു പിന്നാലെ അനുനയനീക്കത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ടെത്തിയിട്ടും വഴങ്ങാതെ വി എം സുധീരന്‍. രാജി പിന്‍വലിക്കില്ലെന്ന് സതീശനെ സുധീരന്‍ അറിയിച്ചു. പുന:സംഘടന അടക്കമുള്ള വിഷയങ്ങളില്‍ ഒരു ചര്‍ച്ചയും നടക്കാത്തതില്‍ സുധീരന്‍ കടുത്ത അതൃപ്തി അറിയിച്ചു എന്നാണ് സൂചന. ഒന്നും പ്രതികരിക്കാനില്ലെന്നാണ് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ചില കാര്യങ്ങളില്‍ വീഴ്‌ച സംഭവിച്ചുവെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരന്‍ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കും. അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ അത്ര എളുപ്പമല്ല.  വി എം സുധീരന്‍ കോണ്‍ഗ്രസിന് അനിവാര്യമാണെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. Read on deshabhimani.com

Related News