തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരന്‌ മർദനമേറ്റ സംഭവം: രണ്ട്‌ പേരെ അറസ്റ്റുചെയ്‌തു



തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവത്തിൽ രണ്ട്‌ സെക്യൂരിറ്റി ജീവനക്കാർ പിടിയിൽ. മെഡിക്കൽ കോളേജ്‌ സ്വദേശി വിഷ്‌ണു (25), കരകുളം സ്വദേശി രതീഷ്‌ (37) എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ പിന്നീട്‌ ജാമ്യത്തിൽ വിട്ടു. വെള്ളിയാഴ്‌ച രാവിലെയായിരുന്നു കേസിനാസ്‌പദമായ സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായ ചിറയിൻകീഴ് സ്വദേശി അരുൺദേവാണ്‌ സുരക്ഷാ ജീവനക്കാരുടെ മർദനമേറ്റതായി മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്‌. രോഗിക്ക്‌ കൂട്ടിരിക്കാൻ വന്ന അരുൺദേവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ പാസുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ്‌ മർദനത്തിലെത്തിയത്‌. ജീവനക്കാർ ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്‌ പിന്നാലെ ആരോഗ്യമന്ത്രി അന്വേഷണത്തിന്‌ നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ്‌ പരാതി അന്വേഷിച്ച് അടിയന്തരനടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയത്‌.   Read on deshabhimani.com

Related News