ജനുവരിമുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം
തിരുവനന്തപുരം സംസ്ഥാനത്ത് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളുടെ സമയവും റൂട്ടും ജനുവരി ഒന്നുമുതൽ മാറ്റാൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരം സെൻട്രൽ–- - സെക്കന്തരബാദ് ശബരി എക്സ്പ്രസ് (17229/17230) ജനുവരിമുതൽ ഷൊർണൂർ ജങ്ഷൻ ഒഴിവാക്കി ഷൊർണൂർ ബി കാബിൻ സ്റ്റേഷൻ വഴി സർവീസ് നടത്തും. വടക്കാഞ്ചേരിയിൽ സ്റ്റോപ്പും അനുവദിച്ചു. ലോക്മാന്യ തിലക്–- - തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ് (16345) 15 മിനിറ്റ് വൈകും. വൈകിട്ട് 6.05ന് തിരുവനന്തപുരത്ത് എത്തിയിരുന്ന ട്രെയിൻ ജനുവരി ഒന്നുമുതൽ വൈകിട്ട് 6.20നാകും സ്റ്റേഷനിലെത്തുന്നത്. Read on deshabhimani.com