വ്യാജ അശ്ലീല വീഡിയോ; എറണാകുളം മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ



കൊച്ചി > തൃക്കാക്കര മണ്ഡലം ഇടത് സ്ഥാനാർത്ഥിക്കെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിലായി. കളമശേരി എച്ച്എംടി കോളനിയിലെ അരിമ്പാറ വീട്ടിൽ കെ ഷിബുവിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്‌ത് തൃക്കാക്കര പൊലീസിന് കൈമാറിയത്. മെഡിക്കൽ കോളേജിൽ ക്ലീനിങ് വിഭാഗം ജീവനക്കാരനാണ് ഷിബു. കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച വീഡിയൊ മറ്റു ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ഐഎൻടിയുസി നേതാവായ ഷിബു പ്രദേശത്തെ മുൻനിര കോൺഗ്രസ് പ്രവർത്തകനുമാണ്. Read on deshabhimani.com

Related News