കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ആഗസ്റ്റ് 29നും 30നും എത്തിയവർ നിപാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് നിർദേശം
കോഴിക്കോട് > ജില്ലയിൽ നിപ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ആഗസ്റ്റ് 29നും 30നും നിശ്ചിത സമയങ്ങളിലും സ്ഥലത്തും എത്തിയവർ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തീയതിയും സ്ഥലവും സമയവും അടക്കം ഉൾക്കൊള്ളിച്ച പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. പ്രസ്തുത തിയതികളിൽ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. ഇഖ്‌റ ആശുപത്രിയിൽ ഉണ്ടായിരുന്നവർ അറിയാൻ 1. കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി – 1 - 29.08.2023 പുലർച്ചെ 2 മുതൽ 4 വരെ 2. കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി 1നും പ്രയോറിറ്റി 2നും ഇടയിലെ പൊതു ഇടനാഴി - 29.08.2023 പുലർച്ചെ 2 മുതൽ 4 വരെ 3. എംഐസിയു 2ന് പുറത്തുള്ള കാത്തിരിപ്പു കേന്ദ്രം - 29.08.2023 പുലർച്ചെ 3.45 മുതൽ 30. 08. 2023 പുലർച്ചെ 4.15 വരെ 4. എംഐസിയു രണ്ടിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ - 29.08.2023 പുലർച്ചെ 3.45 മുതൽ അഡ്മിറ്റ് ആയ എല്ലാ രോഗികളും Read on deshabhimani.com