തൃശൂര്‍ 'കണ്ണുവെച്ചിരിക്കെ' ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിയമനം; 'ഒതുക്കാന്‍' ശ്രമമെന്ന സംശയത്തില്‍ സുരേഷ് ഗോപി

സുരേഷ് ഗോപി തൃശൂരില്‍ പദയാത്രയില്‍


തിരുവനന്തപുരം> അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുന്നതിനിടെ തനിക്ക് കൊല്‍ക്കത്ത സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ ചുമതല നല്‍കിയതില്‍ കടുത്ത അതൃപ്തിയില്‍ സുരേഷ് ഗോപി. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ തൃശൂര്‍ ജില്ലയില്‍ പദയാത്ര നടത്തിയ സുരേഷ് ഗോപി ജനങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ്  അപ്രതീക്ഷിതമായി  ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് . ഇത് തന്നെ  'ഒതുക്കാന്‍' വേണ്ടിയുള്ള ശ്രമമാണെന്ന് താരം സംശയിക്കുന്നു അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും മുമ്പ് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. കേന്ദ്ര നേതൃത്വം നിയമനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരസ്യ പ്രതികരണത്തിനു മുതിരില്ല. എന്നാല്‍ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന. അതേസമയം, സുരേഷ് ഗോപിയുടെ പുതിയ നിയമനത്തില്‍ തങ്ങള്‍ക്കു റോളൊന്നുമില്ലെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ പറയുന്നു.കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്ന ശേഷമാണ് ഇക്കാര്യം തങ്ങള്‍ അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കുന്നു.  നിയമനത്തെ പിന്തുണക്കില്ലെന്ന് സത്യജിത് റായ് വിദ്യാര്‍ഥി യൂണിയന്‍ വ്യക്തമാക്കി.സുരേഷ് ഗോപിയെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവന പുറത്തിറക്കി.   Read on deshabhimani.com

Related News