കെപിസിസി ജനറൽ സെക്രട്ടറി വായ്പ തട്ടിപ്പിനിരയാക്കിയ കർഷകൻ ആത്മഹത്യ ചെയ്തു



പുൽപ്പള്ളി> കെപിസിസി ജനറൽ സെക്രട്ടറി വായ്പ തട്ടിപ്പിനിരയാക്കിയ  കർഷകൻ ആത്മഹത്യ ചെയ്തു. കേളക്കവല ചെമ്പകമൂല കിഴക്കേഇടക്കിലാത്തു രാജേന്ദ്രൻ നായർ ( 60) ആണ് വിഷം കഴിച്ച മരിച്ചത്‌. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം പുൽ-പള്ളി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നപ്പോൾ രാജേന്ദ്രൻ നായരുടെ  പേരിൽ 30 ലക്ഷം രൂപ വായ്പാ പാസാക്കി തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു. രാജേന്ദ്രന് 73,000 രൂപ മാത്രം നൽകി ബാക്കി തുക അബ്രഹാമും ബിനാമി സജീവൻ കൊല്ലപ്പള്ളിയും തട്ടിയെടുക്കുകയായിരുന്നു. Read on deshabhimani.com

Related News