തൃശൂരിൽ കാണാതായ വിദ്യാർഥിനി കിണറ്റിൽ മരിച്ച നിലയിൽ



തൃശൂർ > ഇരിങ്ങാലക്കുട കാട്ടൂരില്‍ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂര്‍ സ്വദേശി ആര്‍ച്ച (17)യാണ് മരിച്ചത്. അർജുനൻ ശ്രീകല ദമ്പതികളുടെ മകളാണ്. വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ ആർച്ചയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി കാട്ടൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടെയാണ് പുലർച്ചെയോടെ കിണറ്റിൽ നിന്ന് മൃതദേ​ഹം കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്കരിക്കും Read on deshabhimani.com

Related News