കൂട്ടുകാരോടൊത്ത് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
മാമ്പുഴ > മാമ്പുഴയിലെ പയ്യടി മേത്തൽ ചിറക്കൽ കടവിൽ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഉമ്മളത്തൂർ താഴം മാക്കോലത്ത് ഫൈസലിൻ്റെയും റസീനയുടെയും മകൻ ആദിൽ (12) ആണ് മരിച്ചത്. വ്യാഴാഴ്‌ച പകൽ പതിനൊന്നരയോടെയാണ് അപകടം. കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു. പാലാഴി ഇരിങ്ങല്ലൂർ ഗവ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഫയർഫോഴ്‌സ് എത്തിയാണ് കുട്ടിയുടെ മൃതദേഹം മുങ്ങിയെടുത്തത്. Read on deshabhimani.com