പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
വേലൂർ> പനിബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേലൂർ വായനശാലക്കു സമീപം ആനത്താഴത്ത് വർഗീസിന്റെ മകൻ സാം ജോസഫ് (8) ആണ് മരിച്ചത്. സംസ്‌ക്കാരം നടത്തി. കഴിഞ്ഞ പത്തു ദിവസമായി തൃശൂർ മുളം കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അമ്മ: ഷൈനി (ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക സ്റ്റാഫ് നേഴ്‌സ്). സഹോദരങ്ങൾ: സാറ, സിയ. Read on deshabhimani.com