കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്‌പിരിറ്റ് വേട്ട

എക്‌സൈസ്‌ സംഘം പിടിച്ചെടുത്ത സ്‌പിരിറ്റ്‌


പഴയങ്ങാടി > കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. കർണാടകത്തിലേക്ക് പോകുന്ന നാഷണൽ പെർമിറ്റ് ലോറിയിൽനിന്ന് 6600 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. മരപ്പൊടി ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌പിരിറ്റ്‌. ഒരു കാനിൽ 35 ലിറ്റർ സ്പിരിറ്റുണ്ടായിരുന്നു.  ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് പഴയങ്ങാടി രാമപുരം കുത്തിക്കുഴിച്ച പാറയിൽ നിന്നും സ്പിരിറ്റുമായെത്തിയ ലോറി പിടികൂടിയത് തളിപ്പറമ്പ്,പാപ്പിനിശേരി റെയിഞ്ച് എക്സൈസ് സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌. ലോറി ഡ്രൈവർ കാസർകോട്‌ സ്വദേശി കെ മൂസക്കുഞ്ഞിയെ അറസ്റ്റ്ചെയ്തു.   Read on deshabhimani.com

Related News