ഗൾഫിൽനിന്ന്‌ യാത്രാകപ്പൽ: കേന്ദ്രമന്ത്രിക്ക്‌ നിവേദനം നൽകി

Caption : എ എം ആരിഫ്‌ എംപി കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന് നിവേദനം നല്‍കുന്നു


ന്യൂഡൽഹി> വ്യോമയാന കമ്പനികൾ ടിക്കറ്റ്‌ നിരക്കിൽ വൻകൊള്ള നടത്തുന്ന സാഹചര്യത്തിൽ  ഗൾഫിൽനിന്ന്‌ കേരളത്തിലേക്ക് യാത്രാകപ്പൽ സർവീസ് പുനരാരംഭിക്കണമെന്ന്‌  ആവശ്യപ്പെട്ട്‌ 18 ലോക്‌സഭാ അംഗങ്ങൾ ഒപ്പിട്ട നിവേദനം ഷിപ്പിങ്‌  മന്ത്രി സർബാനന്ദ സോനോവാളിന് എ എം ആരിഫ്‌ നൽകി. വിമാനത്തിലെ അമിത നിരക്ക് കാരണം നാട്ടിലേക്ക് വരാൻ ഭീമമായ തുക മുടക്കണം.  ഇത്രയും വലിയ തുക നൽകാൻ കഴിയാത്തതിനാൽ പലർക്കും നാട്ടിൽ എത്താനാകുന്നില്ലെന്ന്‌ നിവേദനത്തിൽ പറഞ്ഞു.   Read on deshabhimani.com

Related News