കള്ളപ്പണം വെളുപ്പിക്കൽ; ഷാജൻ സ്‌കറിയ ട്രോളി ബാഗുമായി ഇഡി ഓഫീസിൽ
കൊച്ചി > മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഹാജരായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിലാണ് ഹാജരായത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും, വിദേശത്ത് നിന്നും പണം എത്തിയതുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടില്ല. അൽപസമയം മുമ്പാണ് ഇ ഡി ഓഫീസിൽ എത്തിയത്. ഷാജനോട് രേഖകൾ ഹജരാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആ രേഖകളുമായി എത്തിയതാണ് എന്ന് ഷാജൻ പറയുന്നു. ഷാജനെതിരെ നേരത്തെ ഇഡിക്ക് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവര ശേഖരണത്തിന്റെയും ഭാഗമായിട്ടാണ് ഷാജൻ സ്‌കറിയ ഇഡി ഓഫീസിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം. Read on deshabhimani.com