പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ കസ്‌റ്റഡിയിൽ; പോക്‌സോ ചുമത്തി



കോഴിക്കോട്> താമരശേരയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. വീട്ടിൽവച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി. അശ്ലീല ദൃശ്യം കാണിച്ചാണ് 17 വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. പീഡന വിവരം പെൺകുട്ടി സുഹൃത്തിനോടാണ് പങ്കുവെച്ചത്. തുടർന്ന് സുഹൃത്ത് സ്‌കൂൾ അധികൃതരെ വിവരം ധരിപ്പിക്കുകയും അവർ ചൈൽഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. താമരശേരി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം  ആരംഭിച്ചു.   Read on deshabhimani.com

Related News