സെമിനാറുകൾ 3ന് തുടങ്ങും
കൊച്ചി സിപിഐ എം ജില്ലാ സമ്മേളനത്തിനുമുന്നോടിയായുള്ള സെമിനാറുകൾക്ക് ജനുവരി മൂന്നിന് തുടക്കമാകും. വൈകിട്ട് നാലിന് കോലഞ്ചേരി പട്ടിമറ്റത്ത് ‘നവകേരള നിർമിതിയിൽ യുവജനങ്ങളുടെ പങ്ക്’ വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉദ്‌ഘാടനം ചെയ്യും. എബിൻ സി വർക്കി (യൂത്ത് കോൺഗ്രസ്), എൻ അരുൺ (എഐവൈഎഫ്) എന്നിവർ വിഷയം അവതരിപ്പിക്കും. ‘മാലിന്യമുക്ത നവകേരളം’ വിഷയത്തിൽ അഞ്ചിന് പകൽ മൂന്നിന് എറണാകുളം റിന്യൂവൽ സെന്ററിൽ സംഘടിപ്പിക്കുന്ന സെമിനാർ മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. ഡോ. ടി എൻ സീമ വിഷയം അവതരിപ്പിക്കും. ആറിന് വൈകിട്ട് നാലിന് കളമശേരി പാതാളം ടൗൺഹാളിൽ ‘വ്യവസായസൗഹൃദ കേരളം’ സെമിനാർ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ആർ ചന്ദ്രശേഖരൻ (ഐഎൻടിയുസി), കെ പി രാജേന്ദ്രൻ (എഐടിയുസി) എന്നിവർ വിഷയം അവതരിപ്പിക്കും. സെമിനാർ തീയതി, സമയം, സ്ഥലം, വിഷയം, ഉദ്‌ഘാടകൻ, വിഷയാവതാരകർ ക്രമത്തിൽ. ഒമ്പത്, വൈകിട്ട് നാല്, വൈറ്റില, കാലാവസ്ഥാവ്യതിയാനം: കാരണങ്ങൾ, പ്രത്യാഘാതങ്ങൾ–- മുരളി തുമ്മാരുകുടി, പ്രൊഫ. സി രവീന്ദ്രനാഥ്. 10, രാവിലെ 10, കോതമംഗലം കുട്ടമ്പുഴ, മലയോരമേഖല: ആദിവാസി ഭൂപ്രശ്‌നങ്ങളും വന്യമൃഗഭീഷണിയും – മന്ത്രി- -ഒ ആർ കേളു, ജോയ്‌സ് ജോർജ്. 10, രാവിലെ 10, ആലുവ, വിജ്ഞാനസമൂഹവും വിദ്യാർഥികളും–- മന്ത്രി ആർ ബിന്ദു, ഡോ. പി എസ് ശ്രീകല. 11, വൈകിട്ട് നാല്, മൂവാറ്റുപുഴ, കാർഷികമേഖലയിലെ പ്രശ്‌നങ്ങളും ആഗോളവൽക്കരണനയങ്ങളും–- ഡോ. വിജൂ കൃഷ്‌ണൻ, വി എസ് സുനിൽകുമാർ. 11, വൈകിട്ട് നാല്, കൂത്താട്ടുകുളം, പൊതുജനാരോഗ്യം കേരളമോഡൽ–- മന്ത്രി വീണാ ജോർജ്. 12, പകൽ മൂന്ന്, എറണാകുളം ബിടിഎച്ച്, ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്: രാജ്യം ഏകാധിപത്യ വാഴ്‌ചയിലേക്കോ–- ബികാസ് രഞ്ജൻ ഭട്ടാചാര്യ എംപി, അഡ്വ. രാജു രാമചന്ദ്രൻ. 13, രാവിലെ 10, കൊച്ചി, സ്‌ത്രീരാഷ്‌ട്രീയം ഇന്ന്–- കെ കെ ശൈലജ എംഎൽഎ, അഡ്വ. പുഷ്‌പ ദാസ്. 13, വൈകിട്ട് നാല്, അങ്കമാലി, കേരളീയ വികസനത്തിൽ കമ്യൂണിസ്‌റ്റ് സർക്കാരുകളുടെ പങ്ക്–- പ്രൊഫ. വി കാർത്തികേയൻനായർ. 15, രാവിലെ 10, പെരുമ്പാവൂർ, മാറുന്ന ഗ്രാമീണ സമ്പദ്‌ഘടനയും തൊഴിലുറപ്പുപദ്ധതിയും–- പി കെ ശ്രീമതി, എസ് രാജേന്ദ്രൻ. 15, വൈകിട്ട് നാല്, തൃപ്പൂണിത്തുറ, മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ–- എം സ്വരാജ്, സുനിൽ പി ഇളയിടം. 16, വൈകിട്ട് നാല്, തൃക്കാക്കര, ശാസ്‌ത്രസാങ്കേതികവളർച്ച: സാധ്യതകളും വെല്ലുവിളികളും–- ഡോ. എം കെ ജയരാജ്, റൗൾ ജോൺ, അച്യുത് ശങ്കർ. 18, വൈകിട്ട് നാല്, പറവൂർ, പരമ്പരാഗത വ്യവസായമേഖല നേരിടുന്ന വെല്ലുവിളികൾ:- പ്രതിസന്ധിയും പരിഹാരവും, ടി പി രാമകൃഷ്‌ണൻ, കൂട്ടായി ബഷീർ. 18, പകൽ മൂന്ന്, പള്ളുരുത്തി കുമ്പളങ്ങി, കേരളം–- ലോക വിനോദസഞ്ചാരഭൂപടത്തിൽ–- മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ വി തോമസ്. 20, വൈകിട്ട് നാല്, വൈപ്പിൻ ഞാറക്കൽ എസ്‌എൻ ഓഡിറ്റോറിയം, ബ്ലൂ ഇക്കണോമി: തീരദേശത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ പ്രതിസന്ധികൾ–- ഡോ. തോമസ് ഐസക്, മേഴ്‌സിക്കുട്ടി അമ്മ. 21, വൈകിട്ട് നാല്, എറണാകുളം ടൗൺ ഹാൾ, മാധ്യമങ്ങളുടെ രാഷ്‌ട്രീയം–- ഡോ. ശശികുമാർ, ജോണി ലൂക്കോസ്, സെബാസ്‌റ്റ്യൻ പോൾ. 23, വൈകിട്ട് നാല്, എറണാകുളം ടൗൺ ഹാൾ, ഇന്നത്തെ ലോകം: മുതലാളിത്ത പ്രതിസന്ധിയും രാഷ്‌ട്രീയ പ്രത്യാഘാതങ്ങളും–- പ്രഭാത് പട്‌നായിക്. 25, വൈകിട്ട് അഞ്ച്, എറണാകുളം ടൗൺ ഹാൾ, കേന്ദ്ര അവഗണന:- കേരളം ഇന്ത്യയിലല്ലേ–- സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാഹിത്യമത്സരങ്ങൾക്ക് രജിസ്‌ട്രേഷൻ നാളെവരെ കൊച്ചി ജനുവരി 25, 26, 27 തീയതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിനുമുന്നോടിയായി സംഘടിപ്പിക്കുന്ന കലാസാഹിത്യമത്സരങ്ങളിൽ പങ്കെടുക്കാൻ ചൊവ്വാഴ്‌ചവരെ രജിസ്റ്റർ ചെയ്യാം. കഥ–- കവിത–- ലേഖന രചന, പെൻസിൽ ഡ്രോയിങ്-, മലയാളം–- ഇംഗ്ലീഷ്–- ഹിന്ദി ഭാഷകളിൽ പ്രസംഗം, വിപ്ലവഗാനാലാപനം (സിംഗിൾ), ഏകാഭിനയം, പ്രച്ഛന്നവേഷം, കഥാപ്രസംഗം, ഏകാങ്കനാടകം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. താൽപ്പര്യമുള്ളവർ പേര്, വിലാസം, പ്രായം, ഫോൺനമ്പർ, പങ്കെടുക്കുന്ന ഇനം എന്നിവ സഹിതം contest2025cpim@gmail.com ഇ–-മെയിലിലോ 62829 43588 വാട്സാപ് വഴിയോ രജിസ്റ്റർ ചെയ്യണം. 18 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ മത്സരിക്കുന്നവർ ആധാർ കാർഡ് പകർപ്പ് നൽകണം. ജനുവരി ആദ്യവാരംമുതലാണ് മത്സരങ്ങൾ. 16 ഏരിയകളിൽനിന്ന് രണ്ടുപേർ ഉൾപ്പെടുന്ന ഓരോ ടീമിനെ പങ്കെടുപ്പിച്ച് പാർടി ക്വിസും നടത്തും. കഥാപ്രസംഗമത്സരത്തിൽ ഒരു ടീമിൽ പരമാവധി അഞ്ചുപേർക്ക് പങ്കെടുക്കാം. ഏകാങ്കനാടകത്തിൽ മികച്ച അവതരണത്തിന് മൂന്ന് സമ്മാനങ്ങൾക്കുപുറമെ, മികച്ച നടൻ, നടി, രചന, സംവിധാനം എന്നിവർക്കും സമ്മാനം നൽകും. കഥാപ്രസംഗം, നാടകം എന്നിവയ്ക്ക് നിശ്ചിത അവതരണച്ചെലവ് നൽകും. മത്സരാർഥികൾ ജില്ലയിലെ താമസക്കാരായിരിക്കണം. ആദ്യ മൂന്നുസ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് സമ്മാനവും ക്യാഷ് പ്രൈസും നൽകും. Read on deshabhimani.com