ലഹരി മാഫിയാ സംഘത്തലവന്റെ തോളിൽ കൈയിട്ട് സെൽഫി; കോഴിക്കോട്ട് പൊലീസുകാരന് സസ്‌പെൻഷൻ



കോഴിക്കോട്> താമരശേരി അമ്പലമുക്കിലെ ലഹരി മാഫിയാ സംഘത്തലവൻ അയ്യൂബുമായി അടുത്ത ബന്ധമുള്ള പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. അമ്പലമുക്ക് കൂരിമുണ്ടിയിൽ പൊലീസിന ആക്രമിച്ച കേസിലെ മുഖ്യപ്രതി അയ്യൂബ്ഖാന്റെ തോളിൽ കൈയിട്ട് നിൽക്കുന്ന രിജീലേഷിന്റെ ചിത്രം നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അയ്യൂബുമായി ബന്ധമുള്ള പൊലീസ് ഓഫീസർക്കെതിരെ നടപടിവേണമെന്ന് ഡിവൈഎഫ്‌ഐ താമരശേരി ബ്ലാക്ക് കമ്മറ്റി ആവശ്യപ്പെടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. Read on deshabhimani.com

Related News