പത്തനംതിട്ടയിൽ സ്കൂൾ ബസ് മറിഞ്ഞു; വിദ്യാർഥിക്കും ജീവനക്കാരിക്കും പരിക്ക്



റാന്നി > പത്തനംതിട്ട റാന്നി ഐത്തലയിൽ സ്‌കൂൾ ബസ് മറിഞ്ഞു. ഒരു വിദ്യാർഥിക്കും ജീവനക്കാരിക്കും പരിക്കേറ്റു. ഐത്തല ബഥനി സ്‌കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. സംഭവസമയത്ത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടോടെയാണ് അപകടം നടന്നത്. ഏഴാം ക്ലാസുകാരൻ ആദിത്യനും ആയയ്‌ക്കുമാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ആദിത്യനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് സൂചന Read on deshabhimani.com

Related News